Unda Malayalam Movie Review
ഇന്നത്തെ ദി ഹിന്ദുവിന്റെ ഫ്രൈഡേ റിവ്യൂയിൽ ഉണ്ടയെ കുറിച്ച് അതിന്റെ സംവിധായകൻ ഖാലിദ് റഹ്മാന്റെ അഭിമുഖം വായിച്ചു. അപ്പോൾ തന്നെ കൂട്ടുകാരനെ വിളിച്ച് ആദ്യ ഷോയ്ക്ക് പോകാൻ തീരുമാനിച്ചു . അവന് ദി ഹിന്ദുവിന്റെ റിവ്യൂ വായിച്ചിട്ടെ വരാൻ കഴിയൂ എന്ന്…
എനിക്ക് ചെറിയൊരു മടിയും ഉണ്ടായിരുന്നു. വീണ്ടും വായനയിൽ മുഴങ്ങിയ ഞാൻ സമയം പോയത് അറിഞ്ഞില്ല. ബുക്ക് മൈ ഷോ വീണ്ടും എടുത്തു നോക്കി …ക്യു സിനിമാസിൽ ഉച്ചയ്ക്ക് ഷോ ഉണ്ട് ..എന്നാൽ പിന്നെ ഒറ്റയ്ക്ക് പോകാൻ തീരുമാനിച്ചു . ..
ഇനി സിനിമയിലേക്ക് വരാം …സ്പോയ്ലർ ഉണ്ട് ..
കഴിഞ്ഞ വർഷമാണ് ഞാൻ ന്യൂട്ടൺ കണ്ടത് . അത് എനിക്കു വളരെ ഇഷ്ടപെടുകയും ചെയ്തു. അതെ വിഷയം (മാവോയിസ്റ്റുള്ള സ്ഥലത്തെ പൊതുതിരഞ്ഞെടുപ്പ് ) പോലീസുകാരുടെ കണ്ണിലൂടെ കാണിക്കുകയാണ് ഉണ്ട എന്ന ചിത്രം… നമ്മുടെ കേരളത്തിൽ നിന്നും ഒരു പോലീസ് ഫോഴ്സ് തിരഞ്ഞെടുപ്പ് ജോലി നോക്കാൻ പോകുന്നു. അതാണ് കഥയുടെ പ്ലോട്ട് ….അതിൽ അഭിനയിച്ച എല്ലാവരും അവരുടെ റോൾ ഭംഗിയായി നിറവേറ്റി… കൂട്ടത്തിൽ ഉള്ള ആദിവാസി യുവാവ് പോലീസായിട്ടും അനുഭവിക്കുന്ന വിവേചനം സംവിധായകൻ നന്നായി അവതരിപ്പിച്ചു …
ഇതിലെ സിനിമാറ്റോഗ്രഫിയും നന്നായി കൈകാര്യം ചെയ്തിട്ടുണ്ട്. ചണ്ഡീഗഡിലെ വനത്തിന്റെ ഭംഗി ഒപ്പി എടുത്ത ഛായാഗ്രാഹകൻ അഭിനന്ദനം അർഹിക്കുന്നു ..പോലീസുക്കാർ അമാനുഷികർ അല്ല. മാവോയിസ്റ്റുകാരെ നേരിടുമ്പോൾ അവരുടെ ഉള്ളിലും ഭയം ഉണ്ടാകും. അല്ലാതെ വെക്കടാ വെടി എന്ന് പറഞ്ഞ് നെഞ്ചും വിരിച്ച് നിൽക്കുന്ന ക്ലിഷേ പോലീസ് അല്ലെന്നു ചിത്രം കാണുമ്പോൾ മനസിലാകും…ഇതൊക്കെ ആണ് നമ്മുടെ കേരള പോലീസ് ..അല്ലാതെ തോക്കും ഉണ്ടയും കണ്ടു ശീലിച്ചവർ അല്ലല്ലോ..
പോലീസുകാരും നമ്മളെ പോലെ മനുഷ്യർ ആണെന്ന് കാണിച്ച ഖാലിദ് റഹ്മാന് ഇനിയും നല്ല സിനിമ എടുക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു …മമ്മൂട്ടിയെ കുറിച്ച് ഞാൻ എടുത്തു പറയുന്നില്ല. കാരണം സ്‌ക്രീനിൽ കണ്ടത് മമ്മൂട്ടിയെ അല്ല മറിച്ചു മണികണ്ഠൻ SIയെയാണ്…നിങ്ങൾക്കു ‘റിയലിസ്റ്റിക്’ പടങ്ങൾ ഇഷ്ടമാണെങ്കിൽ ധൈര്യമായി കണ്ടോളു …അവസാനത്തെ പാട്ടു കേൾക്കാൻ വിട്ടു പോകരുത്…